2008, സെപ്റ്റംബർ 20, ശനിയാഴ്‌ച

St.Sebastians church pottankad | പൊട്ടന്‍കാട് സെന്റ്‌.സെബാസ്റ്റ്യന്‍സ് ദേവാലയം

ബ്രിട്ടീഷുകാരില്‍നിന്നും ഇന്ത്യ സ്വതന്ത്ര ആയതിനു ശേഷം ജനങ്ങള്‍ കടന്നുപോകേണ്ടിയിരുന്നത് കനത്ത പട്ടിണിയിലൂടെയായിരുന്നു.ഭാഷാ സംസ്കാരത്തിനുവേണ്ടി ഹൈറേഞ്ച് വിട്ടുകൊടുക്കാതിരിക്കുക ഭഷ്യ ക്ഷാമത്തിനു പരിഹാരം കാണുക എന്നി ലക്ഷ്യങ്ങളോടെ സര്‍ക്കാരും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു മൗനാനുമതി നല്‍കി.
ഭൂമി വിതരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ special committee കള്‍ വഴി ഭൂമി വിതരണം നടതാന്‍ 1950 ല്‍ പട്ടം എ താണൂപിള്ള മന്ത്രിസഭ ഉത്തരവിട്ടു.
ഇത് എല്ലാ വിഭാഗം ആളുകളെയും ഹൈറേഞ്ചിലേക്ക് ആകര്‍ഷിച്ചു .അടിമാലിയില്നിന്നും ഇരുട്ടുകാനം വഴി ,മുതിരപ്പുഴക്ക് കുറുകെ മുളപ്പാലം ഉണ്ടാക്കിയാണ് ആറുകടന്നിരുന്നത്.അരി സാധനങ്ങളെല്ലാം തലച്ചുമടായാണ് കൊണ്ടുവന്നിരുന്നത്.രാത്രിയില്‍ ഏറുമാടത്തില്‍ താമസവും പകല്‍ കാട് വെട്ടിതെളിച്ചു ക്രഷിയും. വിളവെടുത്തിരുന്ന നെല്ല് നാട്ടിന്‍പുറങ്ങളിലാണ് വിറ്റിരുന്നത് ഒരു പറ നെല്ലിന്റെ ചുമട്ടുകൂലി 8 അണ (50ps) ആയിരുന്നു അതിന്റെ വില 12 അണ (75 ps) ആയിരുന്നു.
1952 ആയപ്പൊഴേക്കും പൊട്ടന്‍കാട് കുഞ്ചിത്തണ്ണി പ്രദേശങ്ങള്‍ ഏറെക്കുറെ ജനവാസ കേന്ത്രങ്ങള്‍ ആയി.
കുടിയേറ്റക്കാരായി പൊട്ടന്‍കാട്ടിലെത്തിയ ക്രിസ്ത്യാനികള്‍ക്കു തങളുടെ ആധ്യാല്‍മിക ആവശ്യങങ്ങള്‍ നിറവേറ്റാനായി ഒരു ദേവാലയം ആവശ്യമായിരുന്നു,ഇതു ഹൈറേഞ്ചിലെ ഏറെ പള്ളികളുടെയും സ്ഥാപകനായ റവ.ഫാ.സഘറിയാസ് പിട്ടാപ്പിള്ളിലച്ചനെ അറിയിച്ചു.
20 കിലോമീറ്ററിലധികം നടന്ന് അദ്ദേഹം കൂമ്പന്‍പാറയില്‍ നിന്നും പൊട്ടന്കാട്ടിലെത്തി.ആവശ്യം സഭാമേല്‍ധികാരികളെ അറിയിച്ചു,
പൊട്ടന്‍കാട്ടിലെ ആദ്ദ്യകാല കുടിയേറ്റക്കാരിലൊരാളായിരുന്ന പനക്കാതോട്ടത്തില്‍ കുഞേട്ടന്‍ പൊട്ടന്‍കാട് നിരപ്പ് ഭാഗത്ത് പള്ളി പണിയാന്‍ 25 സെന്റ് സ്ഥലം നല്‍കി.അവിടെ പുല്ലുമേഞ്ഞ ഒരു ഷെഡില്‍ 1955 മാര്‍ച്ച് 19 ബഹു.പിട്ടാപ്പിള്ളിലച്ചന്‍ കുര്‍ബാന അര്‍പ്പിക്കുകയും ഇടവക ആരംഭിക്കുകയും ചൈതു.
തുടര്‍ന്നു വന്ന ഫാ.ജോര്‍ജ് നെടുങാട്ട് പള്ളിമുറി പണിതു,1959 ജനുവരി 17ന് ഷെഡ് മാറ്റി പുതിയ പള്ളി പണിയാന്‍ തീരുമാനിച്ചു,
1959 ജനുവരി 19 ന് പുതിയ പള്ളിയുടെ ശിലാസ്ഥാപനം ഫാ.ജോര്‍ജ് നെടുങാട്ട് നടത്തി.1959 ഒക്ടോബര്‍ 3 ന് ഉപ്പാര്‍ ആരാധനാ സഘ്യം പൊട്ടന്കാട് സിറ്റിയില്‍ 4 സെന്റ് സ്ഥലം വാങി കുരിശടി സ്ഥാപിക്കാന്‍ നല്‍കി. ഒക്ടോബര്‍ 4 നു കുരിശടി സ്ഥാപിച്ചു തിരുനാളും നടത്തി.(ഇപ്പൊഴത്ത കുരിശടി ഫാ.ജേക്കബ് പണിക്കപ്പറമ്പിലച്ചന്റെ മേല്‍നോട്ടത്തില്‍ തയ്യില്‍ നൈനാന്‍ നിര്‍മ്മി‍ച്ചുനല്‍കിയതാണ്)
1963 മാര്‍ച്ച് 19 ന് പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്പ്.പള്ളിപണിക്കു നേത്രത്വം നല്‍കിയതു ബഹു.പുളിക്കലച്ചനാണ്.
1962 ഒക്ടോബര്‍ 18 ന് മാത്രസംഗമം ആരംഭിച്ചു
ഇടവാംഗങളുടെ എണ്ണവും സ്ഥല പരിമിതിയും കണക്കിലെടുത്ത് പുതിയ പള്ളി പണിയാന്‍ തീരുമാനമെടുത്തതും ഇപ്പൊള്‍ കാണുന്ന ദേവാലയത്തിന്റെ തറക്കല്ലിട്ടതും ജോസ്സഫ് ചെറിയാന്‍ കോയിക്കകുടിയിലച്ചനാണ്.
തുടര്‍ന്നുവന്ന ജോര്‍ജ്ജ് കാഞ്ചിരക്കൊമ്പിലച്ചനാണ് ദേവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്.
1995 ഡിസംബര്‍ 23 ന് പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മം കോതമംഗലം രൂപത മെത്രാന്‍ റവ. ജോര്‍ജ്ജ് പുന്നക്കോട്ടില് പിതാവ് നിര്‍വഹിച്ചു.
2003 മെയ് 17 മുതല്ണ്ടായിരുന്ന റവ.ഫാ. ഇമ്മാനുവല്‍ ആര്യപ്പിള്ളിലച്ചന്‍ ഈ ഇടവകയുടെ പുരോഗതിക്ക് വലിയ സേവനങള്‍ നല്‍കി.അദ്ദേഹമാണ് സിറ്റിയില്‍ വേളാങ്കണ്ണി മാതാവിന്റെ കപ്പേള പണിതതും,ടീ കമ്പനിയിലെ സയിന്റ്.ജൂഡ് കപ്പേള പണികള്‍ക്കു നേത്രുത്വം നല്‍കിയതും.ആരാധനാ മഠത്തിലേക്കു പള്ളിയില്‍ നിന്നും നേരിട്ട് വഴി നിര്‍മ്മിച്ചതും ആര്യപ്പിള്ളിലച്ചനാണ്

04 06 2006 ശനിയാഴ്ച ഇടുക്കി രൂപതാ മെത്രാന്‍ ശ്രീ.മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങള്‍ക്ക് തിരിതെളിച്ചു.
(വിവരങള്‍ക്ക് കടപ്പാട് സുവര്‍ണ്ണജൂബിലി സ്മരണിക സെന്റ്.സെബാസ്റ്റ്യന്‍സ് ദേവാലയം, by. ശ്രീ.ടോമി കിഴക്കയില്‍,അധ്യാപകന്‍ സെന്റ്.സെബാസ്റ്റ്യന്‍സ് സ്ക്കുള്‍ പൊട്ടന്‍കാട് )

ദേവാലയം ഇപ്പൊള്‍:
ഇടവക വികാരി: റവ.ഫാ.സെബാസ്റ്റ്യന്‍ ഇടാട്ടേല്‍
അസ്സി.വികാരി : ഫാ.മാത്യു ഇരുമ്പുകുത്തിയില്‍
കൈക്കാരന്‍മാര്‍‍ : ജയിംസ് വരിക്കയില്‍ ‍, ബേബി കുരിശുകുന്നേല്‍ , ഈപ്പച്ചന്‍ ഏഴോലിക്കല്‍



ദേവാലയത്തിന്റെ കുറച്ച്‌ ഇമേജുകള്‍










പള്ളിമുറി :